Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
പനവല്ലിയിലെ കടുവ കൂട്ടിലായി
തിരുനെല്ലി പനവല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി. രാത്രി 8.15 ഓടെയാണ് കടുവ കുടുങ്ങിയത്. പനവല്ലി പള്ളിക്ക് സമീപം വെച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കടുവയെ പിടികൂടാനായി പ്രദേശത്ത് വനം വകുപ്പ് മൂന്ന്…
തിരികെ സ്‌കൂളിലേക്ക്: പ്രചരണ റാലികള്‍ക്ക് തുടക്കം
കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തൊടെ നടപ്പാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികെ സ്‌കൂള്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ബ്ലോക്കിനു കീഴില്‍ രണ്ട് സ്ഥലങ്ങളില്‍ പ്രചരണ ഘോഷ യാത്ര സംഘടിപ്പിച്ചു. മുട്ടില്‍ ടൗണില്‍…
കടുവയെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ്
വാകേരിയിലെ കടുവയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി വാകേരിയിലും പരിസര പ്രദേശങ്ങളിലും ഭീതി പരത്തുന്ന കടുവയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. വാകേരി ടൗണിന് 200 മീറ്റര്‍ മാറി…
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതി തുടങ്ങി
ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന 'സമഗ്ര' വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിക്ക് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന്…
റോയ് കവളക്കാട്ടിനെ പാടവും പറമ്പും ആദരിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാരം നേടിയ റോയ് കവളക്കാട്ടിനെ വയനാട് വിഷന്‍ പാടവും പറമ്പും ടീം ആദരിച്ചു.പ്രോഗാം പ്രൊഡ്യൂസര്‍ അരുണ്‍ കുമാര്‍ പൊന്നാട അണിയിച്ചു. വയനാട് വിഷന്‍ ചാനല്‍ പ്രോഗ്രാം ഹെഡ് റാഷിദ് മുഹമ്മദ്,ക്യാമറമാന്‍ അനീഷ്…
എന്റെ വാര്‍ഡ് നൂറില്‍ നൂറ്; അഭിമാന നേട്ടവുമായി തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍
നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍. ക്യാമ്പിയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ്…
ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു
ഡോക്ടര്‍ മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ലോക ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു. രാവിലെ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച ഫാര്‍മസി ദിന റാലി മേപ്പാടി സി.ഐ വിപിന്‍ എ ബി ഫ്‌ളാഗ് ഓഫ് ചെയ്തു.…
നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ആളപായമില്ല
മിക്‌സര്‍ യൂണിറ്റിലേക്ക് അസംസ്‌കൃത വസ്തുക്കളുമായി വന്ന ലോറി മറിഞ്ഞു. വെണ്‍മണി പോസ്റ്റ് ഓഫീസിനു സമീപമുള്ള വലിയ ഇറക്കത്തിലാണ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ആളപായമില്ല.
മയക്ക് വെടിവയ്ക്കാല്‍ ഉത്തരവിട്ട ‘എന്‍.ഡബ്ല്യു- അഞ്ച്’, ജൂണില്‍ പനവല്ലിയിലെ ആദണ്ടയില്‍…
മയക്ക് വെടിവയ്ക്കാന്‍ ഉത്തരവിട്ട പനവല്ലിയിലെ ശല്യക്കാരനായ കടുവ, ജൂണില്‍ ആദണ്ടയിലെ കൂട്ടിലകപ്പെട്ട കടുവ. 2016-ല്‍ നടന്ന കണക്കെടുപ്പില്‍ തിരുനെല്ലിയില്‍ കണ്ടെത്തിയ എന്‍.ഡബ്ല്യു- അഞ്ച് എന്ന് നമ്പറിട്ട ഈ കടുവയെ തന്നെയാണ് മയക്ക് വെടിവച്ചു…
യൂസര്‍ ഫീ കൃത്യമായി വാങ്ങിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയില്ല
മികച്ച ശുചിത്വ പഞ്ചായത്തായ പൂതാടി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ബോക്‌സുകള്‍ കുപ്പികള്‍ നിറഞ്ഞ് കാടുമൂടിയ നിലയിലാണ്. കുപ്പികളും പ്ലാസ്റ്റിക് വസ്തുക്കളും നീക്കം ചെയ്യാന്‍ മാസങ്ങളായി പഞ്ചായത്ത്…