നിയന്ത്രണവിട്ട ബൊലോറെ ജീപ്പ് മരത്തിലിടിച്ചാണ് അപകടം.ദേശീയപാത 766യില്‍ മൂലഹള്ള ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവമ്പാടി സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മുള്ളന്‍കൊല്ലിയില്‍ സുഹൃത്തിന്റെ വീട്ടില്‍വന്ന് ഗുണ്ടല്‍പേട്ടയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം.