മയക്ക് വെടിവയ്ക്കാല്‍ ഉത്തരവിട്ട ‘എന്‍.ഡബ്ല്യു- അഞ്ച്’, ജൂണില്‍ പനവല്ലിയിലെ ആദണ്ടയില്‍ കൂട്ടിലകപ്പെട്ട കടുവ
മയക്ക് വെടിവയ്ക്കാന്‍ ഉത്തരവിട്ട പനവല്ലിയിലെ ശല്യക്കാരനായ കടുവ, ജൂണില്‍ ആദണ്ടയിലെ കൂട്ടിലകപ്പെട്ട കടുവ. 2016-ല്‍ നടന്ന കണക്കെടുപ്പില്‍ തിരുനെല്ലിയില്‍ കണ്ടെത്തിയ എന്‍.ഡബ്ല്യു- അഞ്ച് എന്ന് നമ്പറിട്ട ഈ കടുവയെ തന്നെയാണ് മയക്ക് വെടിവച്ചു പിടികൂടാന്‍ ഇന്ന് പി.സി.സി.എഫ്.ഡി ജയപ്രസാദ് ഉത്തരവിട്ടിരിക്കുന്നത്. പനവല്ലിയിലെ പുളിക്കല്‍ മാത്തപ്പന്റെ പശുക്കിടാവിനെയാണ് എന്‍.ഡബ്ല്യു- അഞ്ച് എന്ന കടുവ ആദ്യമായി കൊന്നത് തുടര്‍ന്ന് മുന്നോളം വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടി. ഇതെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് ആദണ്ടയിലെ വാഴേപ്പറമ്പില്‍ രാജുവിന്റെ തോട്ടത്തില്‍ കൂട് സ്ഥാപിച്ചത്. കഴിഞ്ഞജൂണ്‍ 23-ന് രാത്രി ഒമ്പത് മണിക്ക് കൂട്ടില്‍ അകപ്പെട്ട കടുവയെ അന്ന് കര്‍ണ്ണാടകയിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു എന്നാണ് വനം വകുപ്പ് പറഞ്ഞത്. പ്രദേശവാസികള്‍ ഈ വാദം നിഷേധിച്ചിരുന്നു. കൂടുവച്ചു പിടികൂടിയ ഈ കടുവയെയാണ് ഇപ്പോള്‍ വീണ്ടും മയക്ക് വെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ടിരിക്കുന്നത്.