കടുവയെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ്
വാകേരിയിലെ കടുവയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി വാകേരിയിലും പരിസര പ്രദേശങ്ങളിലും ഭീതി പരത്തുന്ന കടുവയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. വാകേരി ടൗണിന് 200 മീറ്റര്‍ മാറി ചായംപ്ലാക്കല്‍ പ്രകാശന്‍, പുത്തന്‍ പുരക്കല്‍ തമ്പി എന്നിവരുടെ കൃഷിയിടത്തിലാണ് നാല് ക്യാമറകള്‍ വനം വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്.