എന്റെ ഭൂമിപോര്‍ട്ടലിലൂടെ ഡിജിറ്റല്‍ സര്‍വ്വേ നടന്ന സ്ഥലം പരിശോധിക്കാം

0

സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റല്‍ സര്‍വ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീര്‍ണവും,വിവരങ്ങളും,ഭൂപടവും ഭൂവുടമകള്‍ക്കു വേഗത്തില്‍ പരിശോധിക്കാന്‍ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വരുന്നു. അടുത്ത മാസം സര്‍വേ ആരംഭിക്കുന്നതോടെ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകും. സാധാരണ, ഭൂമിയുടെ റീസര്‍വേ നടക്കുമ്പോള്‍ പലപ്പോഴും ഭൂവുടമകള്‍ സ്ഥലത്തില്ലെങ്കില്‍ അറിയാതെ പോകുന്ന പ്രശ്‌നമുണ്ട്. കേരളത്തിനു പുറത്തുള്ളവര്‍ക്കും വിവരങ്ങള്‍ പരിശോധിക്കാന്‍ പോര്‍ട്ടല്‍ അവസരമൊരുക്കും.സംസ്ഥാനമാകെ ഭൂമിയുടെ അളവ് സംബന്ധിച്ച കൃത്യത ഉറപ്പാക്കാനാണ് ഡിജിറ്റല്‍ സര്‍വേ. ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍, കണ്ടിന്യുവസ്ലി ഓപ്പറേറ്റിങ് റഫറന്‍സ്, ഡ്രോണ്‍ എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ.സര്‍വേ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലും സാങ്കേതിക സഹായത്തോടെയും ആണ് ഡിജിറ്റല്‍ സര്‍വേ. ഭൂമിയുടെ ഉടമസ്ഥരുടെയും അവകാശികളുടെയും വിവരങ്ങള്‍ റവന്യു വകുപ്പിന്റെ ‘റെലിസ്’എന്ന പോര്‍ട്ടലില്‍ നിന്നു ശേഖരിക്കും. ഭൂമി അളന്ന് സ്‌കെച്ച് തയാറാക്കി കാലാനുസൃതമാക്കുന്ന ജോലി മാത്രമാകും ഡിജിറ്റല്‍ സര്‍വേ സംഘത്തിന്റെ ചുമതല.വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമിയുടെ ഉടമസ്ഥതയും അളവും കാലാനുസൃതമായി പരിഷ്‌കരിച്ചു സൂക്ഷിക്കുന്നതിനാണ് റീസര്‍വേ നടത്തുന്നത്. , റീസര്‍വേ അറിയിപ്പ് പുറപ്പെടുവിക്കുന്നതിനു പിന്നാലെ സര്‍വേ സംഘം വില്ലേജ് അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചു വിവരങ്ങള്‍ ശേഖരിച്ച ശേഷം സ്ഥലം അളന്നു നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണു പതിവ്. പിന്നീട് ഇവര്‍ കലക്ടര്‍മാര്‍ക്കു കൈമാറുന്ന രേഖകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകാരം ലഭിക്കുമ്പോള്‍ താലൂക്ക് ഓഫിസുകളിലേക്കും തുടര്‍ന്ന് വില്ലേജ് ഓഫിസുകളിലേക്കും എത്തിച്ചു മാറ്റങ്ങള്‍ രേഖപ്പെടുത്തും. ഇതിനു ശേഷമാണു ഭൂവുടമകള്‍ക്കു മിക്കപ്പോഴും ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ അവസരം ലഭിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!