മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ വ്രതാരംഭം

0

കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ മുതല്‍. പാണക്കാട് സാദിഖലി തങ്ങളും പാളയം ഇമാമും പ്രഖ്യാപനം നടത്തി. തമിഴ്നാട്ടിലെ പുതുപ്പേട്ടയിലും പരപ്പനങ്ങാടിയിലും മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം.

റമദാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സുന്നി വിഭാഗങ്ങള്‍ തീരുമാനം അറിയിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!