ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണാക്കുന്ന നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ഏകദിന ഉപവാസം ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ആരംഭിച്ചു. പി.പി.എ കരീം ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ബത്തേരി മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്‍മാന്‍ കെ. നൂറുദ്ദീന്‍ അധ്യക്ഷനായിരുന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സതീഷ് പുതിക്കാട്, കെ.കെ അബ്രഹാം,ബാബു പഴുപ്പത്തൂര്‍, ഉമ്മര്‍ കുണ്ടാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസ സമരം വൈകിട്ട് ബഹുജന റാലിയോടെ അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.