ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു

0

ഡോക്ടര്‍ മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ലോക ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു. രാവിലെ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച ഫാര്‍മസി ദിന റാലി മേപ്പാടി സി.ഐ വിപിന്‍ എ ബി ഫ്‌ളാഗ് ഓഫ് ചെയ്തു. തദവസരത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആതിര ആശംസകള്‍ അറിയിക്കുകയും കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റുകളെ ആദരിക്കുകയും ചെയ്തു. ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. ലാല്‍ പ്രശാന്ത് പൊതുജനങ്ങള്‍ക്കുള്ള ലഘുലേഖ പ്രകാശനം ചെയ്തു. മേപ്പാടി ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ച റാലിയില്‍ നൂറുകണക്കിന് ഫാര്‍മസി വിദ്യാര്‍ത്ഥികളും ജില്ലയിലെ നിരവധി ഫാര്‍മസിസ്റ്റുകളും പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം റിട്ട. അസി. ഡ്രഗ് കണ്‍്രോളര്‍ ഹരീഷ് കുമാര്‍ എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ . ഗോപകുമാരന്‍ കര്‍ത്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ഫാര്‍മസിസ്റ്റുകളായ മൂസ പി പി യെയും വിജയലക്ഷ്മിയെയും ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലാല്‍ പ്രശാന്ത് ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജരും കേരള ആരോഗ്യ സര്‍വകലാ ശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍, മെഡിക്കല്‍ കോളേജ് ഫാര്‍മസി സീനിയര്‍ മാനേജര്‍ പി. എസ്. മുഹമ്മദ്, മെഡിക്കല്‍ കോളേജ് ഫാര്‍മസിസ്റ്റും ഫാര്‍മസി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ അതുല്യ സി ബി എന്നിവര്‍ സംസാരിച്ചു. ഫാര്‍മസി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ടീനാ രാജു ഫാര്‍മസിസ്റ്റുകളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. പ്രസ്തുത ചടങ്ങില്‍ ഫാര്‍മസി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ബാബു കെ എം സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നീതു ജെ നന്ദിയും പ്രകാശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!