യൂസര്‍ ഫീ കൃത്യമായി വാങ്ങിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയില്ല

0

മികച്ച ശുചിത്വ പഞ്ചായത്തായ പൂതാടി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ബോക്‌സുകള്‍ കുപ്പികള്‍ നിറഞ്ഞ് കാടുമൂടിയ നിലയിലാണ്. കുപ്പികളും പ്ലാസ്റ്റിക് വസ്തുക്കളും നീക്കം ചെയ്യാന്‍ മാസങ്ങളായി പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കേണിച്ചിറ -പൂതാടി -കോട്ടവയല്‍ – വരദൂര്‍റൂട്ടില്‍കോട്ടവയലിന് നടുവിലും ജംഗ്ഷനിലുമാണ്ബോട്ടില്‍ ബൂത്ത് നിറഞ്ഞ് മാലിന്യങ്ങള്‍ ചീഞ്ഞ് ചിതറി കിടക്കുന്നത് . വീടുകളില്‍ നിന്നും കൃത്യമായി യൂസര്‍ ഫീ വാങ്ങുന്ന പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്ലാസ്റ്റിക് ബുത്തുകളിലെ വസ്തുക്കള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

Leave A Reply

Your email address will not be published.

error: Content is protected !!