അരികിലുണ്ട് അധ്യാപകര്‍ താക്കോല്‍ദാനം നവംബര്‍ 14 ന്
മാനന്തവാടി: അധ്യാപക സംഘടനയായ കെ.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റി തോണിച്ചാലില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് നവംബര്‍ 14 ന് 3 മണിക്ക് തോണിച്ചാലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്പറ്റയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ അടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിനാണ് കെ.എ.സ്.ടിഎ സ്വന്തമായി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. കോവിഡ് കാലത്ത് നിരവധി പ്രവത്തനങ്ങളാണ് അരികിലുണ്ട് അധ്യാപകര്‍ എന്ന സന്ദേശവുമായി കെ.എ.സ്.ടിഎ ഏറ്റെടുത്തു നടത്തിയത്. തോണിച്ചാലില്‍ നിര്‍മ്മിച്ച വീട്
സിഐടിയു ജില്ലാ ട്രഷറര്‍ പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും.
പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിക്കും. കെഎസ്ടിഎ സംസ്ഥാനത്താകമാനം നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് വയനാട് ജില്ലയിലും വീട് നിര്‍മ്മിച്ച് നല്‍കിയത്. വാര്‍ഡ് മെമ്പര്‍ എം പി വത്സന്‍ ,നിര്‍മാണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനു ജി കുഴിവേലി, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എ ഇ സതീഷ് ബാബു ,ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ്, കെ.എസ്. ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി ജെ ബിനേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.