വാളാട് നരിപ്പറ്റ നിസാരാണ് യു.എ.ഇ.യില്‍ നിന്നും സ്വന്തം വാഹനം ഓടിച്ച് ജന്മനാട്ടില്‍ എത്തിയത്. യു.എ.ഇ, ഇറാന്‍, ഉസ്ബകിസ്ഥാന്‍, താജികിസ്താന്‍,
കിര്‍ഗ്ഗിസ്ഥാന്‍, ഖസാക്കിസ്ഥാന്‍, തുടങ്ങി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ചൈന, നേപ്പാള്‍ വഴിയാണ് ഇന്ത്യയില്‍ എത്തിയതി. 70 ദിവസം മുന്‍പാണ് യാത്ര പുറപ്പെട്ടത്. 22,000 കിലോമീറ്റര്‍ പിന്നിട്ട് തിരിച്ചു നാട്ടിലെത്തി.
യു.എ.ഇ.യില്‍ ബിസിനസ് നടത്തുകയാണ് നിസാര്‍. നാട്ടിലും മറുനാട്ടിലും ഒട്ടേറെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപൃതനാണ്. ജന്മനാട്ടില്‍ എത്തിയ നിസാറിന് വാളാട് കെ.എം.സി.സി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുന്നോത്ത് ഇബ്രാഹിം ഹാജി, മായിന്‍ ചേരിയുംമൂല, ഫായിസ്, മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.