വകുപ്പ് മന്ത്രിയുടെ അന്ത്യശാസനയിലും കൂസലില്ലാതെ കരാറുകാരന്‍. കല്‍പ്പറ്റയിലെ പൊട്ടിപൊളിഞ്ഞ ബൈപ്പാസ് രണ്ടാഴ്ച്ചയ്ക്കകം ഗതാഗതയോഗ്യമാക്കണമെന്നയിരുന്നു 20 ദിവസം മുന്‍പ് ജില്ലയിലെത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതു കൂസാക്കാത്ത കാരാറുകാരന്‍ റോഡിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കഴിഞ്ഞ മാസം നാലാം തീയതി ജില്ലയിലെത്തിയപ്പോഴാണ് റോഡുകളുടെ അവലോകന യോഗത്തിന് ശേഷം വകുപ്പ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസ് റോഡ് രണ്ടാഴ്ചയ്ക്കകം ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ഡി.എം ആക്ട് പ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ താക്കീത്.
എന്നാല്‍ വകുപ്പ് മന്ത്രിയുടെ ഈ താക്കീത് കരാറുകാരന്‍ പുല്ലു പോലെയാണ് അവഗണിച്ചത്. മന്ത്രി ജില്ല സന്ദര്‍ശിച്ച ദിവസം ബൈപ്പാസിലെ ഏതാനും കുഴികള്‍ അടച്ചതൊഴിച്ചാല്‍ പിന്നീട് ഒരു പ്രവര്‍ത്തിയും നടത്തിയിട്ടില്ല. ബൈപ്പാസ് ടാറിങ് പ്രവര്‍ത്തി ആരംഭിക്കാന്‍ മന്ത്രി നല്‍കിയ സമയം അവസാനിച്ചു. എന്നാല്‍ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും എല്ലാം നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതാണ് കരാര്‍ കമ്പനിയുടെ നിലപാട്.പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബൈപ്പാസില്‍ മന്ത്രിയുടെ സന്ദര്‍ശന ദിവസം രാവിലെ മുതല്‍ തിരക്കിട്ട കുഴിയടയ്ക്കലായിരുന്നു.മന്ത്രി ചുരം ഇറങ്ങിയതോടെ പ്രവര്‍ത്തിയും നിര്‍ത്തി.മഴ ആരംഭിച്ച സ്ഥിതിക്ക് എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.