വയനാട് ലോക്സഭാ മണ്ഡലം 14,64,472 സമ്മതിദായകര്‍

0

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-232839, നിലമ്പൂര്‍-226008, ഏറനാട് -184363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -183283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക് സഭാ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,64,472 വോട്ടര്‍മാരുള്ളത്.

ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 15224 ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. അതില്‍ 8496 പുരുഷമാരും 6728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6102 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. 9970 പേരാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 85 വയസ്സിനുമുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍. ജില്ലയില്‍ 100 വയസിന് മുകളില്‍ 49 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലയില്‍ 18 നും 19 നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാരുണ്ട്. 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 2049 സര്‍വ്വീസ് വോട്ടര്‍മാരും വയനാട് മണ്ഡലത്തിലുണ്ട്.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

നിയോജകമണ്ഡലം പുരുഷന്‍ വനിത ആകെ വോട്ടര്‍മാര്‍
മാനന്തവാടി                 99446 101937 201383
ബത്തേരി 110039 115596 225635
കല്‍പ്പറ്റ 101789 (ടി.ജി.5) 107118 208912
നിലമ്പൂര്‍ 110578 (ടി.ജി.6) 115424 226008
വണ്ടൂര്‍ 114822 118017 232839
ഏറനാട് 93590 90773 184363
തിരുവമ്പാടി 90790 (ടി.ജി 4) 92489 183283

സര്‍വ്വീസ് വോട്ടര്‍മാര്‍ 2049

Leave A Reply

Your email address will not be published.

error: Content is protected !!