സംസ്ഥാനത്ത് ഇന്നും മഴ : 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ആന്ധ്രാപ്രദേശിലെ റായൽസീമയ്ക്ക് സമീപത്ത് നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!