കമ്പമലയില്‍ 78.3 ശതമാനം പോളിങ്
മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പര്‍ ബൂത്തായ കൈതക്കൊല്ലി ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 78.3 ശതമാനം പോളിംഗാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ബൂത്തില്‍ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടര്‍മാരുള്ള ബൂത്തില്‍ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷന്‍മാരും 426 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രദേശത്തെ വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ബൂത്തില്‍ രേഖപ്പെടുത്തിയ കനത്ത പോളിങെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍ അറിയിച്ചു