സുല്‍ത്താന്‍ ബത്തേരിയില്‍ല്‍ ഭക്ഷ്യ കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ ആരോപണവുമായി യുഡിഎഫും, എല്‍ഡിഎഫും. വോട്ട് പിടിക്കാന്‍ ബി.ജെ.പി വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്നാണ് ആരോപണം. പലവ്യഞ്ജനങ്ങളും പുകയില സാധനങ്ങളുമുള്‍പ്പടെ 2700 കിറ്റുകളാണ് ഇന്നലെ രാത്രി പിടികൂടിയത്. പിടികൂടിയ സാധനങ്ങള്‍ ഇലക്ഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് പൊലിസിന് കൈമാറി. സാധനങ്ങള്‍ കൊണ്ടുപോകാനെത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ കിറ്റുകള്‍ നിറച്ച വാഹനം സുല്‍ത്താന്‍ ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇലക്ഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഏറ്റെടുക്കുകയും നിയമപ്രകാരമുള്ള നടപടികള്‍ക്കായി തിരികെ പൊലിസിന് തന്നെ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് ഇരു മുന്നണികളുടെയും ആരോപണം.279 രൂപ വരുന്ന 2000 കിറ്റുകളാണ് സുല്‍ത്താന്‍ ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍ നിന്ന് വാങ്ങിയത്. ബി.ജെ. പി നേതാവിനായി മറ്റൊരാളാണ് ഇത് ഓര്‍ഡര്‍ ചെയ്തതായും പറയപ്പെടുന്നു. പാക്ക് ചെയ്ത കിറ്റുകളില്‍ 470 എണ്ണം കയറ്റി പോകുകയും ചെയ്തു.
കിറ്റില്‍ ഒരു കിലോ പഞ്ചസാര,ബിസ്‌ക്കറ്റ്, റസ്‌ക്,250 ചായപ്പൊടി, അര ലിറ്റര്‍ വെളിച്ചെണ്ണ,അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണുള്ളത്. കുടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള കിറ്റുകളും ഉണ്ട്. അതേ സമയം ബി ജെ പി നേതൃത്വം ആരോപണം നിഷേധിച്ചു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഭക്ഷ്യ കിറ്റുകളും പുകയില ഉല്‍പ്പന്നങ്ങളിലും പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഏത് തരത്തിലുള്ള നടപടി എടുക്കണമെന്നത് സംബന്ധിച്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് തിരുമാനിക്കുമെന്ന് പൊലിസ് അധികൃതര്‍ അറിയിച്ചു.