കര്‍ശന സുരക്ഷയൊരുക്കി പൊലീസ് സേന

0

വനാന്തര -വനാതിര്‍ത്തി ഗ്രാമങ്ങളിലെ ബൂത്തുകളില്‍ സുരക്ഷ ഒരുക്കി പൊലീസ് സേന. മുത്തങ്ങ,കുറിച്യാട്,ചെട്ട്യാലത്തൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പൊലീസ് സേന കര്‍ശന സുരക്ഷ ഒുക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികളിലെ ബൂത്തുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കിയത്.

സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇത്തരത്തില്‍ മൂന്ന് കേന്ദ്രങ്ങളില്‍ കേരളപൊലിസിനു പുറമെ തമിഴ്‌നാട് പൊലിസിന്റെ കോയമ്പത്തൂരില്‍ നിന്നുള്ള ഫോര്‍ത്ത് ബെറ്റാലിയനില്‍ നിന്നുള്ള പൊലിസുകരാണ് സുരക്ഷക്കായി എത്തിയത്. വനാന്തര ഗ്രാമങ്ങളായ കുറിച്യാട് ,ചെട്യാലത്തൂര്‍ വനാതിര്‍ത്തി ഗ്രാമമായ മുത്തങ്ങ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് ഇത്തരത്തില്‍ സുരക്ഷനല്‍കിയത്. ഒരു ബൂത്തിന് 8 പേര്‍ എന്ന രീതിയിലാണ്‌സുരക്ഷയൊരുക്കിയത്. ഈ ബൂത്തുകളില്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെയും ഉന്നതപൊലിസ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണവും ശക്തമായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!