ചെക്ക് പോസ്റ്റില്‍ എം ഡി എം എയുമായി യുവാക്കള്‍ പിടിയില്‍

0

ഇലക്ഷന്‍ പരിശോധനയില്‍ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100. 222 ഗ്രാം എം.ഡി .എം എ.യുമായി യുവാക്കള്‍ പിടിയില്‍. ദക്ഷിണ കന്നട്ട ജില്ലയിലെ സുള്ളുവിലെ ആലട്ടി കോല്‍ച്ചാര്‍ കുമ്പക്കോട് വീട്ടില്‍ഉമ്മര്‍ ഫാറൂഖ് (33)എനവറ വീട്ടില്‍ സിദ്ധിഖ് എ എച്ച് (32)എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത് എ യുടെ സംഘംഅറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച കെ എല്‍ 10 എ.ക്യൂ 110 സ്വിഫ്റ്റ് ഡിസയര്‍ കാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതികള്‍ ബാംഗ്ലൂരില്‍ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എം.ഡി എം.എ മലപ്പുറത്ത് എത്തിച്ചു നടത്തുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്പന നടത്തുന്നത്. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകും എന്നും പ്രതികള്‍ക്കായി വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ഷന്‍ സ്വകാഡിലെ ഓഫീസറായ ജൂനിയര്‍ സൂപ്രണ്ട് ഷാജി. ജി.കെ.എക്‌സൈസ് പാര്‍ട്ടിയില്‍ ഓഫീസര്‍ എം. ബി.ഹരിദാസ് ,ജോണി. കെ. ജിനോഷ് . പി .ആര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്‍, ധന്വന്ത് കെ.ആര്‍. അജയ് കെ. എ. , എക്‌സൈസ് ഡ്രൈവര്‍ ഷിംജിത്ത്. പി എന്നിവര്‍ പങ്കെടുത്തു.ഇലക്ഷനോട് അനുബന്ധിച്ച്‌നടന്ന പരിശോധനയില്‍ പിടികൂടിയഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിത്.

 

Leave A Reply

Your email address will not be published.

error: Content is protected !!