കെ സുരേന്ദ്രന്റെ പ്രചാരണത്തിന് അണ്ണാമലൈയുടെ നേതൃത്വം
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാനന്തവാടിയില്‍ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വം. മാനന്തവാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും റോഡ് ഷോയും. എരുമത്തെരുവില്‍ നിന്നാരംഭിച്ച റോഡ് ഷോ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ പ്രമുഖ ബിജെപി നേതാക്കള്‍ റാലിയില്‍ അണിനിരന്നു.