ജില്ലയിലെ കോളനികളിലെ ദുരവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനുവേണ്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 8,9 തീയതികളില്‍ ജില്ലയിലെ കോളനികള്‍ സന്ദര്‍ശിക്കും. സുരേഷ് ഗോപി എംപിയുടെ അഭ്യര്‍ത്ഥന പ്രകാരം ജില്ലയിലെ ആദിവാസികളുടെ ദുരിതം നേരിട്ടറിയാന്‍ കേന്ദ്ര മന്ത്രിമാരും നേരിട്ടെത്തും. കഴിഞ്ഞ മാസം സുരേഷ് ഗോപി വയനാട്ടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചിരുന്നു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാടും, പാലക്കാട് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് ആദിവാസികളുടെ പ്രശ്നങ്ങളും, ദുരിതങ്ങളും വിലയിരുത്തും.
രാഹുല്‍ ഗാന്ധി എം പിയുടെ മണ്ഡലത്തില്‍ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം സംഘത്തെ നിയോഗിക്കും. കഴിഞ്ഞ ആഴ്ച്ച ഈ വിഷയം രാജ്യസഭയില്‍ സുരേഷ് ഗോപി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് സുരേഷ്ഗോപി എംപിക്ക് ഇതുസംബന്ധിച്ചു ഉറപ്പു ലഭിച്ചത്. വയനാട്ടിലെ കുളത്തൂര്‍ ഉള്‍പ്പെടെയുള്ള ആദിവാസി കോളനികളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് എംപി അവരുടെ പ്രശ്നങ്ങള്‍ രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ശുദ്ധജല പ്രശ്നം, നവജാത ശിശുമരണം, ഗോത്രജനതയുടെ ആരോഗ്യം ഉറപ്പാക്കിയ റാഗി പോലുള്ള ധാന്യങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കാത്ത വിഷയം എന്നിവ സുരേഷ് ഗോപി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം സുരേഷ് ഗോപി വയനാട്ടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചിരുന്നു.രാജശേഖരന്‍ നേതൃത്വത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ കെ എസ് രാധാകൃഷ്ണന്‍, പ്രമീളാദേവി കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, കെ വി എ