സാമൂഹ്യ വിരുദ്ധര്‍ ബേക്കറി തകര്‍ത്തു; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

0

മീനങ്ങാടി 54 ല്‍ മലബാര്‍ ബേക്കറി നിര്‍മ്മാണ യൂണിറ്റ് സാമൂഹ്യ വിരുദ്ധര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തതായി പരാതി. ജീവനക്കാരെ സമീപത്തെ റൂമില്‍ പൂട്ടിയിട്ടതിന് ശേഷം ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സ്ഥാപനം തകര്‍ത്തത്. സ്ഥാപനത്തിലെ നിര്‍മ്മാണ വസ്തുക്കളും അനുബന്ധ സാമഗ്രികളും ഉള്‍പ്പടെ നശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മീനങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബേക്കറി ഉടമകള്‍ മീനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിലെ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!