കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

0

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരിക്കല്ലൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കാല്‍ക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ വലിയ പിടികക്കല്‍ യാസിര്‍ അറഫാത്ത് (32), പയ്യാനക്കടവത്ത് പി.കെ. അബ്ദുള്‍ സലിം (33) എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ബത്തേരി റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

ഇവരില്‍ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.ജെ. സന്തോഷ്, സജി മോന്‍, വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിന്റോ സബാസ്റ്റ്യന്‍, കെ.സി. ആനന്ദ്, ഡ്രൈവര്‍ എന്‍.എം. അന്‍വര്‍ സാദത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!