ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏഴ് നിയോജകമണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളും 49 മാതൃകാപോളിങ് സ്റ്റേഷനുകളും. കല്‍പ്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, വണ്ടൂര്‍ 205, നിലമ്പൂര്‍ 202, ഏറനാട് 163, തിരുവമ്പാടി 178 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. ഏറനാട് 2, വണ്ടൂര്‍ 1 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. മാനന്തവാടിയില്‍ സെന്റ് പാട്രിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണ് വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഏറനാട് ജി.യു.പി.എസ് ചുള്ളക്കാട് മഞ്ചേരി, നിലമ്പൂര്‍ മാര്‍ത്തോമ കോളേജ് ചുങ്കത്തറ, വണ്ടൂര്‍ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുങ്കത്തറയുമാണ് പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്‌ട്രോംഗ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ വണ്ടൂര്‍ ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ്മ കോളേജിലാണ് നടക്കുക. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുക.
മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. എല്ലാ പോളിങ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും വോട്ടുചെയ്യാന്‍ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത്തവണ സ്ത്രീകള്‍ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിട്ടുള്ള പിങ്ക് ബൂത്തുകളും വയനാട്ടില്‍ സജ്ജീകരിക്കുന്നുണ്ട്. കല്‍പ്പറ്റ ഫിദായത്തുള്‍ ഇസ്ലാം മദ്രസ യു.പി സ്‌കൂള്‍,മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി.സ്‌കൂള്‍,സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവയാണിത്. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കും. യൂത്ത് ബൂത്തും ഇത്തവണത്തെ പ്രത്യേകതയാണ്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ചെട്ട്യാലത്തൂര്‍, കുറിച്യാട് എന്നിവങ്ങളാണ് യൂത്ത് ബൂത്ത് ഒരുങ്ങുക. ഇവിടെ യുവാക്കളായിരിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. 84 പ്രത്യേക സുരക്ഷാ ബൂത്തുകളും രണ്ട് പ്രശ്‌നബാധിത ബൂത്തുകളുമാണ് ജില്ലയിലുളളത്. മാനന്തവാടി 50, കല്‍പ്പറ്റ 28, സുല്‍ത്താന്‍ബത്തേരി 6 എന്നിങ്ങനെയാണ് പ്രത്യേക സുരക്ഷാബൂത്തുകള്‍. സുരക്ഷാ ബൂത്തുകളില്‍ സുഗമമായ പോളിങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.