ജില്ലയില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പോലീസ് സേനയ്ക്ക് പുറമെ അധിക സേനകളെയും ലഭ്യമാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ ഒരു കമ്പനിയും എസ്.എസ്.ബി യുടെ നാലു കമ്പനിയും 144 തമിഴ്നാട് പോലീസ് സേനയും 20 കെ.എല്‍.എസ്.എ.പിയും 24 ടി.എന്‍.എസ്.എ.പി യുടെ ജില്ലയിലെ തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാലു വീതം ഫ്‌ളെയിങ് സ്‌ക്വാഡുകളാണ് പരിശോധനകള്‍ തുടരുന്നു. കല്‍പ്പറ്റ മണ്ഡലത്തില്‍-2 (ലക്കിടി,ചോലാടി), മാനന്തവാടി -5 (തലപ്പു ഴ, ബാവലി, തോല്‍പെട്ടി, വാളാംതോട്, ബോയ്‌സ് ടൗണ്‍), സുല്‍ത്താന്‍ ബത്തേരി-4 (മുത്തങ്ങ, താളൂര്‍, നമ്പ്യാര്‍കുന്ന്, നൂല്‍പ്പുഴ) എന്നിങ്ങനെ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മണ്ഡലത്തിലും ഓരോ എം.സി.സി, വീഡിയോ വ്യൂവിംഗ് ടീമുകളും 2 വീതം വീഡിയോ സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ മാധ്യമ നിരീക്ഷണത്തിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 24 മണിക്കൂറും എം.സി.എം.സി സെല്ലും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റുമും വിജില്‍ ആപ്പും തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജ്ജമാക്കിയിരുന്നു.ജില്ലയില്‍തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്കായി 53 ലൊക്കേഷനുകളിലായി മൈക്രോ ഒബ്സര്‍വര്‍മാരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.