ആശുപത്രിയില്‍ കയ്യേറ്റശ്രമം

0

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാരിക്കുമെതിരെ കയ്യേറ്റശ്രമമെന്ന് പരാതി. ഇന്ന് രാവിലെ ഗൈനക്കോളജി ഓപിയില്‍ ഗര്‍ഭിണിക്കൊപ്പമെത്തിയ ആളാണ് ആക്രമണശ്രമം നടത്തിയത്. സംഭവത്തില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. ആശുപത്രി അധികൃതര്‍ ബത്തേരി പൊലിസില്‍ പരാതി നല്‍കി.

ഇന്ന് രാവിലെ 9.30-ാടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ ഗൈനക്ക് ഓപിയില്‍ ഗര്‍ഭിണിക്കൊപ്പം എത്തിയ ആളാണ് ഡോക്ടര്‍ക്കും ജീവനക്കാരിക്കുമെതിരെ കയ്യേറ്റശ്രമം നടത്തിയതെന്നാണ് പരാതി. ഒന്നാം നമ്പര്‍ ടോക്കണ്‍ എടുത്ത ആള്‍, ഡോക്ടര്‍ പരിശോധനയ്ക്ക് വിളിച്ചപ്പോള്‍ എത്തിയില്ല. പിന്നീട് ആറാം നമ്പര്‍കാരിയെ പരിശോധിക്കുന്നതിനിടയില്‍ ഓപിയില്‍ കടന്ന് ബഹളം വെക്കുകയും വാതില്‍ കൊട്ടിയടച്ച് ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തള്ളിയിട്ടതായുമാണ് പരാതി പറയുന്നത്. സംഭവത്തില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂടാതെ കുറ്റക്കാരനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരി പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതിഷേധ പരിപാടിക്ക് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ. വിജയനാഥ്, ചെയര്‍മാന്‍ ഡോ. അജിത് പാലിയേക്കര, ട്രഷറര്‍ റിഷാദ് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!