വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉച്ച് വരെ വോട്ട് ചെയ്തത് 509002 പേര്‍

0

 

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചക്ക് ഒരു മണി പിന്നിട്ടപ്പോള്‍ 34.80 ശതമാനം വോട്ട് രേഖപ്പെടുത്തി. 509002 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 34146 പുരുഷന്മാരും 34432 സ്ത്രീകളും ഉള്‍പ്പടെ 68578 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 40530 പുരുഷന്മാരും 40813 സ്ത്രീകളും ഉള്‍പ്പടെ 81343 സമ്മതിദായകരുംകല്‍പ്പറ്റയില്‍ 35963 പുരുഷന്മാരും, 36893 സ്ത്രീകളും, ഒരു ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍ ഉള്‍പ്പടെ 72857 പേരുമാണ് വോട്ട് രേഖപ്പെടുത്തി.
തിരുവമ്പാടി – 32254 പുരുഷന്മാര്‍,34828 സ്ത്രീകള്‍, 1 ട്രാന്‍സ് ജെന്‍ഡര്‍, ആകെ 67083 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറനാട് – 31464 പുരുഷന്മാര്‍, 32370 സ്ത്രീകള്‍ ഉള്‍പ്പടെ 63834 പേരും, നിലമ്പൂര്‍- 36851 പുരുഷന്മാര്‍, 40476 സ്ത്രീകള്‍, ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പടെ 77328, വണ്ടൂര്‍ – 38068 പുരുഷന്മാര്‍, 39911 സ്ത്രീകളും ഉള്‍പ്പെടെ 77979 പേരുംവോട്ട് രേഖപ്പെടുത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 509002 പേരാണ് ഇതുവരെ വോട്ട് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!