ഷോക്കേറ്റ് ആന ചരിഞ്ഞു
ഇലക്ട്രിക്ക് ലൈനില്‍ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. സമീപത്തുള്ള തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനില്‍ വീണ് അതില്‍ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീര്‍വാരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12 വയസ് പ്രായമുള്ള കാട്ടു കൊമ്പനാണ് ചരിഞ്ഞത്. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം സ വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി.