നിര്‍ണായകമായ വോട്ട് നേടുമെന്ന വാദവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

0

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിര്‍ണായകമായ വോട്ട് നേടുമെന്ന വാദവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ജനവിധി തേടുന്ന ബത്തേരി ഫെയര്‍ലാന്‍ഡിലെ എ.സി. സിനോജാണ് വിജയം അവകാശപ്പെട്ട് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെയും ശക്തമായ പ്രചാരണം നടത്തിയാണ് ഇത്രത്തോളം വോട്ട് ഉറപ്പിച്ചതെന്നു സിനോജ് പറഞ്ഞു.

മുന്നണി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പണം ധൂര്‍ത്തടിക്കുന്നതിനു പകരം പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ ദത്തെടുത്ത് വികസനത്തിനു വിനിയോഗിക്കുകയാണ് വേണ്ടിയിരുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. താളൂര്‍ ഇറക്കുന്നത്ത് ചന്ദ്രന്‍-സുലോചന ദമ്പതികളുടെ മകനാണ് സിനോജ്. 2014ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. 1,108 വോട്ടാണ് ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!