വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു; പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോണ്‍ഗ്രസ്

0

അമ്പലവയല്‍ സുല്‍ത്താന്‍ ബത്തേരി റോഡില്‍ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു. ചാക്കില്‍ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികള്‍ പുറം തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കുന്നത്. അമ്പലവയല്‍ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് അധികാരികളും ആരോഗ്യ വിഭാഗം അധികൃതരും നടപടികള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡുകളും നിരീക്ഷണ ക്യാറകളും സ്ഥാപിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം.

അമ്പലവയല്‍ സുല്‍ത്താന്‍ ബത്തേരി റോഡിലെ ജനവാസം കുറവുള്ള ചീങ്ങേരി താഴെ ആയിരം കൊല്ലി ഭാഗങ്ങളിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. ചാക്കിലും മറ്റും നിറച്ച മാലിന്യം രാവിലെ വാഹനങ്ങളിലെത്തി പാതയോരത്ത് വലിച്ചെറിയുകയാണ് ചെയ്യുന്നത്. എടക്കല്‍ ഗുഹയിലേക്കും മറ്റും യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളും ഇവിടങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ പുറം തള്ളുന്നതായി പറയുന്നു. റോഡ് സൈഡിലെ കാപ്പിതോട്ടങ്ങളിലും മാലിന്യ ചാക്കുകളാണ്. വ്യാപകമായി പ്രദേശത്ത് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം വലിച്ചെറിഞ്ഞിട്ടും അമ്പലവയല്‍ പഞ്ചായത്ത് മാലിന്യം തള്ളുന്നതിനെതിരെ ഒരു മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!