കുന്നേല്‍ കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് വാളാട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു. വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. ആദ്യകാല സഹപ്രവര്‍ത്തകരും ഇടതുപ്രസ്ഥാന നേതാക്കളും കൃഷ്ണേട്ടനെ യാത്രയാക്കാന്‍ എത്തിയിരുന്നു. പൊതുദര്‍ശനം തുടരുകയാണ്. വൈകിട്ട് 5മണിക്ക് വാളാട് ടൗണില്‍ കൃഷ്ണേട്ടന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ അനുശോചനയോഗം ചേരും. സര്‍വ്വകക്ഷിപ്രതിനിധികള്‍ പങ്കെടുക്കും.