നാളെ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

0

വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കുക. www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകൾ, Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഇതിനായി ഉപയോ​ഗിക്കാം.

ബൂത്തിലെത്തുമ്പോൾ ബൂത്ത് ലെവൽ ഓഫീസർ വീട്ടിലെത്തിച്ച വോട്ടർ സ്ലിപ് കൈയിൽ കരുതണം. സ്ലിപ് കിട്ടിയിട്ടില്ലെങ്കിൽ രാഷ്‌ട്രീയ പാർട്ടികൾ തന്ന സ്ലിപ് ഉപയോ​ഗിക്കാം.

വെബ്സൈറ്റോ വോട്ടർ സ്ലിപ്പോ പരിശോധിച്ച് വോട്ട് ചെയ്യേണ്ട ബൂത്ത് ഏതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
വോട്ടർ ഐഡിയോ മറ്റ് തിരിച്ചറിയൽ കാർഡുകളോ ഇല്ലെങ്കിൽ വോട്ട് ചെയ്യാനാവില്ല. അതിനാൽ ഫോട്ടോയും യഥാർത്ഥ മേൽവിലാസവുമുള്ള തിരിച്ചറിയൽ കാർഡ് കൈയിൽ കരുതാൻ മറക്കരുത്.

താഴെ പറയുന്ന രേഖകൾ ഹാജരാക്കാവുന്നതാണ്.

ആധാർ കാർഡ്

എം.എൻ.ആർ.ഇ.ജി.എ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)

ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ

തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

പാൻ കാർഡ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

ഇന്ത്യൻ പാസ്‌പോർട്ട്

ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്

പാർലമെന്റ്‌റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ

ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്)

വീട്ടിലെ വോട്ടിന് അപേക്ഷിക്കുകയും അത് അം​ഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. അപേക്ഷിച്ചിട്ട് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) ബന്ധപ്പെടുക.

ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ പാടില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തോ സൈലന്റാക്കുകയോ ചെയ്യുക. പോളിംഗ് ബൂത്തിനുള്ളിൽ വോട്ട് ചെയ്യുന്നതിന്റെ ചിത്രമോ സെൽഫിയോ എടുക്കാൻ പാടില്ല. 

 

Leave A Reply

Your email address will not be published.

error: Content is protected !!