ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വി.വി രാജഗോപാല്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ഭുമി ലഭ്യമാക്കുന്നതിനാവശ്യമായ നടപ ടികള്‍ സ്വീകരിക്കുമെന്ന് ദേശീയ ഭുപരിഷ്‌കരണ കമ്മിറ്റിയംഗവും ഏകതാ പരിഷത്ത് നേതാവുമായ പി.വി രാജഗോപാല്‍.പുതാടി പഞ്ചായ ത്തിലെ മരിയനാട് ഇരുളം ഭൂസമരസമിതിയുടെയും ഗ്രേത്ര മഹാസഭയുടെയും നേതൃ ത്വത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഗ്രേത്ര വിഭാഗം കുടുംബങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കുടുംബങ്ങളെ സന്ദര്‍ശിച്ച് കണ്‍വെന്‍ഷനില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ഗോത്രമഹാസഭയും ഇരുളം ഭൂസമരസമിതിയും മരിയനാട്ട് വനഭൂമിയില്‍ ഭൂസമരകേന്ദ്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദേഹം. ഗോത്ര ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും .നഷ്ടപ്പെട്ട ഭൂമി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് തിരിച്ചെടുക്കാന്‍ ശ്രമിക്കണം. സ്ഥിരമായി താമസിക്കുന്നവരുടെ സ്ഥലത്തിന് കൈവശരേഖ നല്‍കുകയും തര്‍ക്കങ്ങള്‍ പരിഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ഭുമി നല്‍കുകയും വേണം ലോകത്ത് ഇന്ത്യയില്‍ മാത്രമാണ് ആദിവാസികള്‍ ഭുമി ക്കായി സമരം നടത്തുന്നത് പൗരനു ജോലിയും പെന്‍ഷനും നല്‍കാന്‍ കഴിയില്ലെങ്കിലും ഭുമി നല്‍കണം എല്ലാ വകുപ്പുകളും മധ്യ വര്‍ഗ ജനവിഭാഗങ്ങളും ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ട് രാജ്യത്തെ പട്ടിണിയും അസമത്വവും ഇല്ലാതാക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാവണമെന്നും അദേഹം പറഞ്ഞു സംസ്ഥാനത്ത് ആദിവാസി പുനരധിവാസത്തിനും ഭുമി വാങ്ങാനും അനുവദിക്കുന്ന തുക എല്ലാവര്‍ഷവും പാഴാക്കുകയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും ജാഗ്രത പുലര്‍ത്തണം.