ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

0

എടവക ഗ്രാമ പഞ്ചായത്തിനെതിരെ സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് യു.ഡി.എഫ്. യു.ഡി.എഫിന്റെ ഭരണ തുടര്‍ച്ച മുന്നില്‍ കണ്ട സി.പി.എം പരാജയഭീതി മൂലമാണ് ഇത്തരം ബാലിശമായ ആരോപണങ്ങളുമായി മുന്നോട്ട് വരുന്നതെന്നും ആരോപണങ്ങള്‍ എടവക ജനത തള്ളികളയുമെന്നും യു.ഡി.എഫ് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് കഴിഞ്ഞ 9 വര്‍ഷത്തെ യു.ഡി.എഫ് ഭരണം. ഉഷാ വിജയന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിയുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്.സി.പി.എം. സമരം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരിനെതിരെയാണ് തൊഴിലുറപ്പ് പദ്ധതി പോലും അട്ടിമറിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന സി.പി.എം എന്ന് യു.ഡി.എഫ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ,വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ ജില്‍സണ്‍ തൂപ്പുംങ്കര, ആമിന അവറാന്‍, ആശാ മെജോ തുടങ്ങി ഭരണ സമിതി അംഗങ്ങള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!