കിടപ്പുരോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ ചികിത്സ

0

ജില്ലയിലെ കിടപ്പുരോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും ഇന്നുമുതല്‍ സൗജന്യ ചികിത്സാ പദ്ധതി. ഇസിഎച്ച്എസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ലഫ്റ്റനന്റ് കേണല്‍ ഹരിദാസും, കേരള സ്റ്റേറ്റ് എക്‌സര്‍വീസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന നിരവധി കിടപ്പുരോഗികളായവര്‍ക്ക് കല്‍പ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന ഇസിഎച്ച്എസ് പോളി ക്ലിനികില്‍ വന്ന് ചികിത്സ തേടുന്നതിന് പ്രയാസമാണ്. ഇതോടെയാണ് വൈദ്യസഹായം കിടപ്പുരോഗികളുടെ അടുത്തെത്തിക്കാന്‍ സംഘടന തീരുമാനിച്ചത്.

സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇസിഎച്ച്എസ് കല്‍പ്പറ്റ മൊബൈല്‍ മെഡിക്കല്‍ ഫെമിന്റെ സേവന യാത്രയുടെ ഫ്‌ലാഗ് ഓഫ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ലഫ്റ്റനന്റ് കേണല്‍ ഹരിദാസ് കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തു തന്നെ ആദ്യമായി ഇങ്ങനെയൊരു സംരംഭം വയനാട് ജില്ലയിലാണ് ആരംഭിച്ചിരിക്കുന്നതെന്നും, തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു. ഗടഋടഘ വയനാട് ജില്ലാ പ്രസിഡണ്ട് മത്തായിക്കുഞ്ഞ് പി പി അധ്യക്ഷനായി. സെക്രട്ടറി വി അബ്ദുള്ള, ജോയി ജേക്കബ്, രവീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!