സ്വർണവിലയിൽ ഇടിവ്; 800 രൂപ കുറഞ്ഞ് പവന് 39,440 രൂപയിലെത്തി

0

ഒറ്റദിവസംകൊണ്ട് 1,040 രൂപ വർധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയായി.

ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് 40,240 രൂപയായിലെത്തയിരുന്നു.

അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞദിവസം 2,010 ഡോളറിലേക്ക് വില ഉയർന്നിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!