കണ്ടെയ്‌നര്‍ ലോറി കുടുങ്ങി സര്‍വീസ് വയറുകള്‍ പൊട്ടിവീണു

0

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി സര്‍വീസ് വയറുകള്‍ പൊട്ടിവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് ബത്തേരി ട്രാഫിക് ജംഗ്ഷന് സമീപം സ്വതന്ത്രമൈതാനിക്ക് മുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് എതിര്‍വശത്തെ സ്ഥാപനങ്ങളിലേക്ക് വലിച്ച സര്‍വ്വീസ് വയറുകള്‍ കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഉടനെ സ്ഥലത്തുണ്ടായിരുന്നു ട്രാഫിക് പൊലീസും ഓട്ടോറിക്ഷ ഡ്രൈവര്‍മാരടക്കം ഇടപ്പെട്ട് ദേശീയപാതയിലേക്ക് പൊട്ടിവീണ സര്‍വ്വീസ് വയറുകള്‍ പാതയോരത്തേക്ക് മാറ്റി വലിയ അപകടം ഒഴിവാക്കി. കൂടാതെ കെ.എസ്.ഇ.ബിയില്‍ അറിയിച്ച് ലൈന്‍ ഓഫ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് അരമണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!