സമൂഹ്യ യഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോവരുത്: സ്‌പെഷ്യല്‍ കോടതി ജഡ്ജ്

0

കൃത്യമായ നിയമം നടപ്പാക്കുമ്പോഴും ചില സമൂഹ്യ യഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോവരുതെന്ന് താലൂക്ക് ലീഗല്‍ സര്‍വ്വീസ് ചെയര്‍മാനും സ്‌പെഷ്യല്‍ കോടതി ജഡ്ജിയുമായ പി.സെയ്തലവി.വനിതാ ശിശു വികസന വകുപ്പ് മാനന്തവാടിയില്‍ നടത്തിയ ജുവനൈല്‍ ജസ്റ്റിസ് കര്‍ത്തവ്യവാഹകരുടെ സംയോജിത ശില്‍പ്പശാല ക്ഷീരസംഘം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചുറ്റുപാടുകളില്‍ പട്ടിണിയിലകപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കാന്‍ തുല്യമായ ഉത്തരവാദിത്വം സമൂഹത്തിലെ ഒരോ പൗരന്റെയും കടമയാണെന്നും ജഡ്ജ് പി. സെയ്തലവി പറഞ്ഞു.ചടങ്ങില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.ജെ.ആന്റണി അധ്യക്ഷനായിരുന്നു. ജില്ലാജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് കെ.കെ. ലെനിന്‍ ദാസ് മുഖ്യ സന്ദേശം നടത്തി.സി.ഡബ്ല്യു.സി.ചെയര്‍മാന്‍ കെ.അരവിന്ദാക്ഷന്‍, ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീലാമേനോന്‍, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി.സുരേന്ദ്രന്‍ വി.പി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ.പ്രജിത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!