നീര്‍വാരം പ്രദേശത്തെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം

0

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനകിയസമിതി നീര്‍വാരവും, ഐആര്‍ഇ അസോസിയേഷനും സംയുക്തമായാണ് നീര്‍വാരം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ അഖില കേരളവടംവലി മത്സരം സംഘടിപ്പിച്ചത്.പ്രമുഖ 22 ഓളം ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍ഗ്രാന്‍ഡ് സ്റ്റാര്‍ പുളിക്കല്‍ മലപ്പുറം ഒന്നാം സ്ഥാനവും 20001 രൂപയും നേടി. രണ്ടാം സ്ഥാനം ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാടും, വിന്നേഴ്‌സ് അമ്മാനി ,അബാന പള്ളിക്കുന്ന് മൂന്നും നാലും സ്ഥാനവും കരസ്ഥമാക്കി.

സ്ത്രീകളും ,കുട്ടികളും മുതിര്‍ന്നവരും അടക്കം ആയിരക്കണക്കിന് കമ്പവലി പ്രേമികളാണ് വടംവലി ഗ്രൗണ്ടിന് ചുറ്റും അണിനിരന്നത്.ഇത് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരിലും ആവേശമായി .രാത്രി വൈകിയാണ് മത്സരം അവസാനിച്ചത്.വടംവലി മത്സരത്തിന് എന്നും ജനങ്ങളുടെ മനസ്സില്‍ ഒന്നാം സ്ഥാനമാണ് ഉള്ളത്.കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു . പ്രശസ്ത സിനിമാ താരം അനുപ് ചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു . ചടങ്ങില്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെമി ഫ്‌ളോര്‍ ബെഡ്കൈമാറ്റവും നടത്തി . സാബു പുരക്കല്‍ . തങ്കച്ചന്‍ മാസ്റ്റര്‍ ,
ബ്ലോക്ക് പഞ്ചായത്തംഗം നിഖില പി ആന്റണി . കല്യാണി ബാബു , ജയിംസ് കാഞ്ഞിരതിങ്കല്‍ , വാസു അമ്മാനി , കെ എ ഫിലോമിന തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!