ഗാന്ധിജംഗ്ഷനിലെ കല്‍വര്‍ട്ടുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് വണ്‍വേ ഒഴിവാക്കി ദേശീയപാതയിലൂടെ തന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതാണ് ടൗണിനെ ഗതാഗതകുരുക്കില്‍ അമര്‍ത്തുന്നത്.കൂടാതെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയുള്ള ടൗണിലെ മണിക്കൂറുകള്‍ നീളുന്ന പാര്‍ക്കിങ്ങും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷസമരവുമായി രംഗത്തുവരുമന്ന് ഐ.എന്‍.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളികള്‍.
മധ്യവേനല്‍ അവധികൂടിയായതിനാല്‍ സഞ്ചാരികളുടെ ഒഴുക്കും കൂടിയായതോടെ ഗതാഗതകുരുക്കില്‍ സുല്‍ത്താന്‍ ടൗണ്‍ വീര്‍പ്പുമുട്ടുകയാണ്. അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ ചുങ്കം വരെയുള്ള 800 മീറ്റര്‍ ദൂരം താണ്ടണമെങ്കില്‍ ചുരുങ്ങിയത് അരണിക്കൂറെങ്കിലും എടുക്കണം. ഗതാഗതകുരുക്ക് കാരണം മിക്കസമയങ്ങളിലും ആംബുലന്‍സ് അടക്കം പെട്ടുപോകാറുമുണ്ട്. കൂടാതെ ചെറിയ ഓട്ടങ്ങള്‍ ഓടി നിത്യവൃത്തിക്ക് ജോലി ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികളെയും ഗതാഗത കുരുക്ക് ഏറെ ബാധിക്കുന്നുണ്ട്. ടൗണിലെ മണി്ക്കൂറുകള്‍ നീളുന്ന അനധികൃത പാര്‍ക്കിങും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. ഗാന്ധി ജംഗ്ഷനിലെ നിര്‍്മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ബസ്സുകള്‍ പഴയബസ്റ്റാന്റില്‍ കയറി ഇറങ്ങി തിരികെ പോകുന്നതിലും ട്രാഫിക് ജംഗ്ഷനില്‍ നിന്നും യാത്രക്കാരെ കയറ്റുന്നതിലും കൃ്ത്യമായ മാനദണ്ഡം പാലിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഗാതഗകുരുക്കിന് പരിഹാരമാകുമെന്നുമാണ് അഭിപ്രായം ഉയരുന്നത്. എത്രയും പെട്ടെന്ന് ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നാണ് ഐ.എന്‍.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നത്.