പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്‌ക്കോടതി, ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാന്‍ സിബിഐ ആദ്യഘട്ട കുറ്റപത്രം നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ സര്‍വകലാശാല ഹോസ്റ്റലിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തകരായ പ്രതികളുടെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കേസില്‍ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാന്‍ സിബിഐ ആദ്യഘട്ട കുറ്റപത്രം നല്‍കിയിട്ടുണ്ട്. 20 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.
കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള 20 പേരെ പ്രതികളാക്കി കൊണ്ടാണ് പ്രാഥമിക കുറ്റപത്രം. സിദ്ധാര്‍ത്ഥിന്റെ കോളേജ് ക്യാംപസിലെത്തി നേരത്തെ സിബിഐ വിശദമായ പരിശോധന നടത്തിയിരുന്നു. മുന്‍ വിസി, ഡീന്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയെല്ലാം മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണ് അതിവേഗത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. റാഗിങ്, ആത്മഹാത്യാ പ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് വരുന്ന അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്നും സിബിഐ അറിയിച്ചതാണ്.