മുട്ടില്‍ മരം മുറി-വഞ്ചിക്കപ്പെട്ട കര്‍ഷകരെ വേട്ടയാടുന്നു- ടി സിദ്ധിഖ് എം എല്‍ എ

0

കല്‍പ്പറ്റ: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ആളുകള്‍ക്കെതിരെ റവന്യൂ വകുപ്പ് നല്‍കിയ നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ദിഖ് റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും ഫോണില്‍ സംസാരിക്കുയും ചെയ്യ്തു.യഥാര്‍ത്ഥ പ്രതികള്‍ തുച്ഛമായ പണം നല്‍കി സാധരണ കര്‍ഷകരെയും ഗോത്രവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടതായിട്ടുള്ള ആളുകളെയും അവരുടെ അറിവില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും ചൂഷണം ചെയ്ത് ഇതില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സത്യാവസ്ഥ ഇതായിരിക്കെ കര്‍ഷകര്‍ക്കെതിരെയും വഞ്ചിക്കപ്പെട്ടവരായ ആളുകള്‍ക്കെതിരെയും പിഴ ചുമത്തി നോട്ടീസ് നല്‍കിയ നീക്കം ഒരിക്കലും അംഗീകരിക്കില്ല. പിഴ ചുമത്തേണ്ടവരെ വെറുതെ വിട്ട് പാവപ്പെട്ട ആളുകള്‍ക്കെതിരെ കുതിര കയറാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കില്ല. അടിയന്തരമായി ഈ നീക്കം റവന്യൂ വകുപ്പ് ഉപേക്ഷിച്ച് കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കണമെന്നും എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് കൊണ്ട് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് മുട്ടില്‍ സൗത്ത് വില്ലേജിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും എം എല്‍ എ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!