കടബാധ്യത യുവാവ് ജീവനൊടുക്കി

0

കടബാധ്യതമൂലം യുവാവ് ജീവനൊടുക്കിയ നിലയില്‍. പുത്തന്‍കുന്ന് തീണൂര്‍ ശിവദാസന്‍ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയില്‍ ഞായറാഴ്ച രാത്രി 9.30യോടെ വീടിനുള്ളില്‍ ശിവദാസനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ ഇദേഹത്തെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കര്‍ഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് 7 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതില്‍ മനപ്രയാസത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: പ്രജിത. മക്കള്‍ : ശിവാനി, ശിവ പ്രിയ. സഹോദരങ്ങള്‍ : ശങ്കരന്‍, ബാലകൃഷ്ണന്‍, ജാനു, പാര്‍വ്വതി.

Leave A Reply

Your email address will not be published.

error: Content is protected !!