ക്ഷേത്രം തകര്‍ത്ത് കാട്ടാനയുടെ പരാക്രമം

0

നൂല്‍പ്പുഴ മൂലങ്കാവ് കാരശ്ശേരി വിഷ്ണുഗിരി ശ്രീമഹാവിഷ്ണുക്ഷേത്രമാണ് ഇന്നു പുലര്‍ച്ചെ കാട്ടാനതകര്‍ത്തത്. ശ്രീകോവിലും,സമീപത്തെ ദേവീ ക്ഷേത്രവും കാട്ടാന തകര്‍ത്തു.മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ത്തനിലയിലാണ്. കാട്ടാന ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ക്കുന്നശബ്ദംകേട്ട് സമീപവാസികള്‍ ടോര്‍ച്ചടിച്ചപ്പോള്‍ വനത്തിലേക്ക് മാറിയതായും നാട്ടുകാര്‍ പറഞ്ഞു. വനത്തിനുള്ളിലെ ക്ഷേത്രം സംരക്ഷിക്കാന്‍ നടപടിവേണമെന്നും ആവശ്യം.

ഇന്ന് പുലര്‍ച്ചെയാണ് കാരശ്ശേരിഭാഗത്തെ വനത്തനുള്ളില്‍ സ്ഥിതിചെയ്യുന്ന വിഷ്ണുഗിരി ശ്രീ മഹാവിഷ്ണുക്ഷേത്രം കാട്ടാനതകര്‍ത്തത്. മുഖ്യക്ഷേത്രത്തിന്റെ ശ്രീകോവില്‍, സമീപത്തെ ദേവി ക്ഷേത്രം, തിടപ്പള്ളി, ക്ഷേത്രഓഫീസ് എന്നിവ കാട്ടാന തകര്‍ത്തു. മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ത്തനിലയിലാണ്. കാട്ടാന ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ക്കുന്നശബ്ദംകേട്ട് സമീപവാസികള്‍ ടോര്‍ച്ചടിച്ചപ്പോള്‍ വനത്തിലേക്ക് മാറിയതായും നാട്ടുകാര്‍ പറഞ്ഞു. ക്ഷേത്രത്തിനുചുറ്റും അഞ്ഞൂറ്മീറ്റര്‍ ചുറ്റളവില്‍ തൂക്ക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടങ്കിലും അതും മറികടന്നാണ് കാട്ടാന ക്ഷേത്രമുറ്റത്ത് പ്രവേശിച്ചത്. മുമ്പും ക്ഷേത്രമുറ്റത്ത് കാട്ടാനകടന്ന് ഓഫീസ് കെട്ടിടത്തിന് നാശംവരുത്തിയുട്ടണ്ടെങ്കിലും ആദ്യമായാണ് ശ്രീകോവിലിനുനേരെ ആക്രമണം ഉണ്ടാകുന്നതെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കാട്ടാനആക്രമണത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരം അധികൃതര്‍ നല്‍കണമെന്നും ക്ഷേത്രം സംരക്ഷിക്കാന്‍ ചുറ്റുമതില്‍ സ്ഥാപിക്കണമെന്നുമാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!