അര്‍ജ്ജുനന് വധശിക്ഷ

0

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അര്‍ജ്ജുനന് വധശിക്ഷ. വയനാട് ജില്ലാ സെഷന്‍സ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂണ്‍ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം. പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷമാണ് പ്രതിയായ അയല്‍വാസി കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജ്ജുന്‍ അറസ്റ്റിലാവുന്നത്. അര്‍ജുന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. . ഫെബ്രുവരി ആദ്യവാരം തുടങ്ങി വിസ്താരം കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത് .

Leave A Reply

Your email address will not be published.

error: Content is protected !!