കിറ്റ് കണ്ടെടുത്ത സംഭവം; പൊലീസ് കേസെടുത്തു

0

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റ് തയ്യാറാക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തെക്കുംതറയില്‍ കിറ്റ് കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ബിനീഷ് ചക്കരയെന്ന വ്യക്തിയെ കല്‍പ്പറ്റ പൊലീസ് പ്രതിചേര്‍ത്തു. ബിനീഷ് 2500 കിറ്റുകള്‍ ഓഡര്‍ ചെയ്‌തെന്ന് എഫ്ഐആറില്‍ പറയുന്നു. 2426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും എഫ്ഐആറിലുണ്ട്. വയനാട്ടില്‍ കിറ്റുവിവാദത്തില്‍ രണ്ടാമത്തെ കേസാണിത്. ഫ്‌ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ തെക്കുംതറയിലെ ബിജെപി പ്രവര്‍ത്തകന്‍ വി.കെ.ശശിയുടെ വീട്ടില്‍ നിന്നുമാണ് 150 ല്‍ അധികം കിറ്റുകള്‍ കണ്ടെടുത്തത്.

ഫ്‌ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ തെക്കുംതറയിലെ ബിജെപി പ്രവര്‍ത്തകന്‍ വി.കെ.ശശിയുടെ വീട്ടില്‍ നിന്ന് 150 ല്‍ അധികം കിറ്റുകള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇയാളെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. 2500 കിറ്റുകള്‍ ബിനീഷ് കല്‍പ്പറ്റയിലെ ഒരു മൊത്തവ്യാപാര കടയില്‍ നിന്ന് ഓഡര്‍ ചെയ്തതതായി പൊലീസ് എകഞ ലുണ്ട്. ഇതില്‍ 2426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ബത്തേരിയില്‍ നിന്ന് കിറ്റുകണ്ടെത്തിയ വിഷയത്തില്‍ ബത്തേരി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!