അടച്ചിട്ട വീടിന്റെ പൂട്ടുപൊളിച്ച് മോഷണം
മാനന്തവാടി ശാന്തിനഗറില്‍ അടച്ചിട്ട വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് മോഷണം.ശാന്തിനഗര്‍ ഇല്ലത്ത് ഗംഗാധരന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ, ഒരു പവന്‍ സ്വര്‍ണ്ണം, ഒരു ഗ്രാം സ്വര്‍ണ്ണ നാണയം, ലാപ് ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മറ്റ് ചില രേഖകളും മോഷണം പോയി.വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം.വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൂട്ട് പൊളിച്ചതും, വാരിവലിച്ചിട്ട തുണിത്തരങ്ങളും കണ്ടപ്പോഴാണ് കവര്‍ച്ച നടന്നത് വീട്ടുകാരറിയുന്നത്.പോലീസ് അന്വേഷണമാരംഭിച്ചു