ചര്‍ച്ച പരാജയം; ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്കും

0

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്ണകരണ ചര്‍ച്ച പരാജയം. അംഗീകൃത തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ മാറ്റമില്ല.

യൂണിയനുകള്‍ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താല്‍പര്യം അല്ല സംഘടനകള്‍ക്കുള്ളതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു മാസ്റ്റര്‍ സ്‌കെയില്‍, പ്രാബല്യ തിയ്യതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വൃക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ യും പണിമുടക്കിനെ പിന്തുണയ്ക്കും.

തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ശമ്പള സ്‌കെയില്‍ അംഗീകരിച്ചാല്‍ ശമ്പളത്തിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. യൂണിയനുകളുടെ ആവശ്യങ്ങള്‍ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോള്‍ യൂണിയനുകള്‍ എടുത്തു ചാടി തീരുമാനമെടുത്തെന്നും ഗതാഗത മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച്ച കെ.എസ്.ആര്‍.ടി.ഇ.എയും ബി എം എസും 24 മണിക്കൂറും ടി.ഡി.എഫ് 48 മണിക്കൂറും പണിമുടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!