മുന്നാക്ക സംവരണം; ഹൈകോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി

0

സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറി പി.കെ. നുജൈം ആണ് ഹൈകോടതിയില്‍ ഇതുസംബന്ധിച്ച്‌ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

സാമ്ബത്തിക സംവരണത്തെ അംഗീകരിച്ചാല്‍ പോലും കേരളത്തിലെ ജനസംഖ്യപ്രകാരം 10 ശതമാനം മുന്നാക്ക സംവരണം അനുവദിക്കുക എന്നത് തികച്ചും അനീതിയാണെന്ന് ഹരജിയില്‍ പറയുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മുന്നാക്ക സമുദായ ജനസംഖ്യ വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കൂടാതെ യാതൊരു തരത്തിലുള്ള പഠനമോ വ്യക്തമായ കണക്കുകളോ ഇല്ലാതെയാണ് എല്ലാ മേഖലകളിലും ഒരുപോലെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ നിലവില്‍ അനുവദിക്കപ്പെട്ട 10 ശതമാനം സീറ്റുകള്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് വിദ്യാഭ്യാസ മേഖലയില്‍ ഉള്ളത്. ഇത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്.

സാമൂഹ്യ പിന്നാക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധിയും നിലവിലുണ്ട്. അതേസമയം സാമ്ബത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫ്രറ്റേണിറ്റി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!