മുത്തങ്ങയില്‍ വാഹനാപകടം:ഒരാള്‍ക്ക് പരിക്ക്

0

മുത്തങ്ങയില്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദില്‍ (17)നാണ് പരിക്കേറ്റത്. ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാദിലിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുത്തങ്ങയിലെ പഴയ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബാംഗ്ലൂര്‍ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തില്‍പെട്ടത്. കൂടെ യാത്ര ചെയ്തവര്‍ക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം.

 

Leave A Reply

Your email address will not be published.

error: Content is protected !!