പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു
വെണ്ണിയോട് പുതുശേരിക്കുന്നില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതായി പരാതി.
കരീറ്റാംകണ്ടി വീട്ടില്‍ മുത്തലിബിന്റെ വീട്ടിലാണ് അതിക്രമിച്ച് കയറി തീയിട്ടത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് വീടിന് മുന്നില്‍ തീയും പുകയും ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീട്ടുകാരെ വിളിച്ച് അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീയണയ്കയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പുറക് വശത്തെ വാതില്‍ തള്ളി തുറക്കാന്‍ ശ്രമം നടത്തിയതായും വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചതായും ശ്രദ്ധയില്‍ പെട്ടെത്.
വീടിന്റെ സമീപത്തുള്ള കോഴി കൂടിന്റെ പൂട്ട് തകര്‍ത്ത് രണ്ട് താറാവുകളെ കൊന്നിട്ടുമുണ്ട്. ഫോറന്‍സിക് വിദഗ്ധരും കമ്പളക്കാട് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.